നന്മണ്ട: കാക്കൂർ ഗ്രാമപഞ്ചായത്ത് കുട്ടമ്പൂർ അഞ്ചാം വാർഡിൽ നമ്പിടി വീട്ടിൽ പുറായിൽ -കായലാട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് പ്രവൃത്തി നടത്തിയത്. വാർഡ് മെംബർ പ്രബിത അധ്യക്ഷത വഹിച്ചു. വിജയൻ, കെ.പി. ബാലൻ, ഹമീദ്മാസ്റ്റർ, കെ. ബൈജു, ശശികല, ബീന, ഷീബ എന്നിവർ സംസാരിച്ചു. അശോകൻ പാറക്കണ്ടി സ്വാഗതവും പി.എം. വാസു നന്ദിയും പറഞ്ഞു. പടം : നമ്പിടി വീട്ടിൽ പുറായിൽ കായലാട് റോഡ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.