സ്വകാര്യ ഭൂമി കൈയേറി കല്ലിട്ടത്​ നിയമവിരുദ്ധ നടപടി -കെ-റെയിൽ വിരുദ്ധസമിതി

കോഴിക്കോട്​: മാത്തോട്ടത്ത് സ്വകാര്യ ഭൂമി കൈയേറി കല്ലിട്ടത്​ നിയമവിരുദ്ധനടപടിയാണെന്നും പ്രതിഷേധാർഹമാണെന്നും​ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി. 'സർവേ ആൻഡ്​ ബൗണ്ടറീസ് ആക്ട്' അനുസരിച്ചാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുന്നത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയുടെ അതിർത്തിയിൽ മാത്രമെ കല്ലിടൽ പാടുള്ളൂ. സ്വകാര്യ ഭൂമിയിൽ കല്ലിടാൻ പാടില്ല. നഗ്നമായ നിയമലംഘനമാണ് അധികൃതർ ഇവിടെ നടത്തിയത്. അതിലേറെ പ്രതിഷേധാർഹമാണ്​ വീട്ടുമുറ്റത്ത്​ കല്ലിടുന്നതിനായി ഹൃദ്രോഗിയായ അബ്ദുൽ റസാഖിനെതിരെ ​പൊലീസ്​ ബലപ്രയോഗം നടത്തിയത്​. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെയാണ്​ അദ്ദേഹത്തെ പൊലീസ്​ തള്ളി മാറ്റിയതും തടഞ്ഞതും. യോഗത്തിൽ കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല നേതാക്കളായ പി.എം. ശ്രീകുമാർ , മുസ്തഫ ഒലീവ്, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, പി.കെ. ഷിജു എന്നിവരുടെയും പ്രാദേശിക സംഘാടകരായ മുഹമ്മദ് മദനി, നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.