പഴയങ്ങാടി: സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളുടെ സമരത്തെ തുടർന്ന് മാടായിയിലെ പോർക്കലി സ്റ്റീൽസ് ബുധനാഴ്ച അടച്ചു. ജനുവരി 23ന് ഉദ്ഘാടനം ചെയ്തതു മുതൽ കടക്കു മുമ്പിൽ യൂനിയൻ സമരം നടത്തിവരുകയായിരുന്നു. സ്ഥാപനത്തിൽ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് ജോലിചെയ്യാൻ ഉടമ തീരുമാനിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. ചുമട്ടു തൊഴിലാളികളുടെ തൊഴിൽനിഷേധം അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ സി.ഐ.ടി.യു സ്ഥാപനത്തിനു മുന്നിൽ കൊടികുത്തി സമരം ആരംഭിക്കുകയായിരുന്നു. തീരുമാനത്തിൽനിന്ന് പിന്തിരിയാൻ സ്ഥാപന ഉടമയും സമരത്തിൽനിന്ന് പിന്തിരിയാൻ സി.ഐ.ടി.യുവും തയാറാവാതിരുന്നതിനാൽ അനുരഞ്ജന ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. സമരം ഊർജിതമാക്കാനുള്ള തീരുമാനവും ഭീഷണിയുമുണ്ടായതോടെ കട അടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉടമ ടി.വി. മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.