സർഗാത്മക പ്രതിഷേധമായി മാനിഷാദ

നടുവണ്ണൂർ: വിദ്യാർഥികളിൽ യുദ്ധവിരുദ്ധ ചിന്ത വളർത്താനായി നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാ കൂട്ടായ്മയുടെയും സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ജെ.ആർ.സി, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ സഹകരണത്തോടെ 'മാനിഷാദ' എന്ന പേരിൽ സർഗാത്മക പ്രതിഷേധം തീർത്തു. ചിത്രകാരൻ സി.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അഷറഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം റീനാകുമാരി, സ്റ്റാഫ് സെക്രട്ടറി ബി. ഷൈൻ, ദിലീപ് കീഴൂർ, മുസ്തഫ പാലോളി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മോഹനൻ പാഞ്ചേരി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ രാജീവൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മഴവിൽ ലയം കൂട്ടുകാർ അവതരിപ്പിച്ച ശാന്തിഗീതം, മഴവിൽചന്തം കൂട്ടുകാർ ഒരുക്കിയ ചിത്ര- പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമാണം, ശാന്തിയാത്ര, ബിഗ് പിച്ചർ നിർമാണം, എന്നിവയും ചിത്രകാരന്മാരായ അഭിലാഷ് തിരുവോത്ത്, സി.കെ. കുമാരൻ, ബഷീർ ചിത്രകൂടം, ആർബി പേരാമ്പ്ര, ദിനേശ് നക്ഷത്ര, ദീപേഷ് സ്മൃതി, ലിതേഷ് കരുണാകരൻ, രഞ്ജിത്ത് പട്ടാണിപ്പാറ, രാജീവൻ, ബാബു പുറ്റംപൊയിൽ എന്നിവരുടെ യുദ്ധവിരുദ്ധ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.