കനാൽ ജലമെത്തിയില്ല; വാടിക്കരിഞ്ഞ് കാർഷികവിളകൾ

കൊയിലാണ്ടി: കനാൽ വെള്ളം തുറന്നുവിടുന്നതിൽ വീഴ്ചവരുത്തിയത് വേനൽക്കാല കൃഷിയെ സാരമായി ബാധിച്ചു. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള കനാൽവെള്ളം സാധാരണ ഫെബ്രുവരി അവസാനത്തോടെ തുറന്നുവിടുന്നതാണ്. ഇത്തവണ മാർച്ച് രണ്ടാം പാതി പിന്നിട്ടു. പച്ചക്കറി കൃഷികൾ കനത്ത ചൂടിൽ വാടിക്കരിഞ്ഞു. വാഴ, നെൽകൃഷിയൊക്കെ പ്രതിസന്ധി നേരിടുകയാണ്. കനത്ത വേനലിൽ കിണറുകളും വറ്റിവരളുകയാണ്. കനാൽ തുറന്നുവിട്ടാൽ സമീപത്തെ കിണറുകളിലും വെള്ളമെത്തും. ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, പൂക്കാട്, ചേമഞ്ചേരി, വിയ്യൂർ, പുളിയഞ്ചേരി, മൂടാടി, നടേരി, കാവുംവട്ടം, മൂഴിക്കുമീത്തൽ, കുറുവങ്ങാട്, മേലൂർ തുടങ്ങിയ മേഖലകളിലെല്ലാം വരൾച്ച രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.