ഐ.എസ്.എം ബൗദ്ധിക സംവാദം

വടകര: ഇസ്‍ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം ചതുർമാസ കാമ്പയിന്റെ ഭാഗമായി ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബൗദ്ധിക സംവാദം വെള്ളിയാഴ്ച വൈകീട്ട് 4.30ന് വടകര കോട്ടപ്പറമ്പിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പരസ്പര സാഹോദര്യത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന സമൂഹത്തിനിടയിൽ ഇസ്‍ലാമോഫോബിയ വളർത്തി ഇസ്‍ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വർത്തമാനകാലത്ത് യഥാർഥ മതത്തെ പരിചയപ്പെടുത്തുകയാണ് സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്. കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്യും. ബഷീർ പട്ടേൽതാഴം വിഷയം അവതരിപ്പിക്കും. ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ജംഷീർ ഫാറൂഖി, അഹമ്മദ് അനസ് മൗലവി, മുസ്തഫ തൻവീർ എന്നിവർ സംവാദത്തിൽ ചോദ്യങ്ങൾക്ക് വിശദീകരണം നൽകും. വാർത്തസമ്മേളനത്തിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ, സെക്രട്ടറി കെ.എം.എ. അസീസ്, ടി.പി. മൊയ്തു വടകര, പി.സി. സഫ്വാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.