മതസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും മേലുള്ള കടന്നുകയറ്റം -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്​: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂനിഫോമിന്റെ മറവില്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ ഹിജാബ് നിരോധനം ശരിവെച്ച വിധി മതസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും മേലുള്ള അന്യായമായ കടന്നുകയറ്റമാണെന്ന്​ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുസ്‍ലിം സ്ത്രീകള്‍ക്ക് വിശ്വാസം അല്ലെങ്കില്‍, വിദ്യാഭ്യാസം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്നാണ് സംഘ്ഭരണകൂടം പറയാതെ പറയുന്നത്. മുസ്‍ലിം സ്ത്രീയുടെ വിദ്യാഭ്യാസ- സാംസ്‌കാരിക പുരോഗതിയുടെമേലുള്ള ബോധപൂര്‍വമായ കുരുക്കാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.