ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടവും പരിസരവും ശുചീകരിക്കാൻ നിർദേശം നാദാപുരം: മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയ സ്ഥാപനം ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. തലശ്ശേരി റോഡിൽ പൊലീസ് സ്റ്റേഷനു സമീപത്ത് പ്രവർത്തിക്കുന്ന ചെമ്പും മന്തും എന്ന കൂൾബാറാണ് പൊതുജനാരോഗ്യത്തിന് ഹാനികരമായ തരത്തിൽ പ്രവർത്തിപ്പിച്ചതിന് നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അടച്ചുപൂട്ടാൻ ഉത്തരവ് കൊടുത്തത്. മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കുകയും രാത്രി ടാങ്കിൽനിന്നു മലിനജലം സമീപ സ്ഥലങ്ങളിലേക്ക് ഒഴുക്കിവിടുന്നതായും സമീപവാസികൾ പരാതി നൽകിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി സ്ഥലത്ത് പരിശോധന നടത്തി സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകി. പൊലീസ് സ്റ്റേഷന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ കണ്ടെത്തി. അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ഇവിടെ ആളുകളെ താമസിപ്പിച്ചിരുന്നത്. കിണറിന് സമീപത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കുടിവെള്ളം മലിനമായ നിലയിലായിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ കെട്ടിടവും പരിസരവും ശുചീകരിക്കാൻ കെട്ടിട ഉടമക്ക് നിർദേശം നൽകി. പരിസരവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വാർഡ് കൺവീനർ ഹാരിസ് മാത്തോട്ടത്തിൽ എന്നിവരും സ്ഥലത്തെത്തി. പടം CL K Z ndm3: അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിർമിച്ച മലിന ജലക്കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.