പൊലീസിന് കുടിവെള്ളം പദ്ധതിക്ക് തുടക്കം

വടകര: കത്തുന്നചൂടിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിന് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല കമ്മിറ്റികളും വടകരയിലെ കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് സഹകരണ സ്റ്റോറുമാണ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വടകര നാരായണ നഗറിലെ ഡ്യൂട്ടി പോയന്‍റില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് നിര്‍വഹിച്ചു. കെ.പി.ഒ.എ ജില്ല സെക്രട്ടറി എ.വി. ജയൻ, ജില്ല ജോ. സെക്രട്ടറി പി. രാജീവൻ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത്ത്, ജില്ല ജോ. സെക്രട്ടറി രജീഷ് ചെമ്മേരി, പി.എം. രാജൻ എന്നിവർ നേതൃത്വം നൽകി. ട്രാഫിക് എസ്.ഐമാരായ രാധാകൃഷ്ണൻ, സജീവൻ, പവിത്രൻ എന്നിവർ സംബന്ധിച്ചു. ചിത്രം പൊലീസിന് കുടിവെള്ളം പദ്ധതി ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.