കോഴിക്കോട്: ജില്ലയിൽ 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിച്ചു. ബീച്ച് ജനറൽ ആശുപത്രിയിൽ 12 മുതൽ 14വരെ പ്രായമുള്ള 20 കുട്ടികൾക്കാണ് ബുധനാഴ്ച ആദ്യമായി വാക്സിൻ നൽകിയത്. കോർബെവാക്സ് എന്ന വാക്സിനാണ് ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷന് ഉപയോഗിക്കുന്നത്. 95,500 ഡോസ് ജില്ലയിലെത്തിയിട്ടുണ്ട്. പ്രധാന ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവവഴിയാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുക. കോവിൻ പോർട്ടലിൽ അപ്ഡേഷൻ വരുന്നമുറക്ക് ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. ഒന്നാം ഡോസെടുത്ത് 28 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസെടുക്കണം. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. മോഹൻദാസ്, പി.പി യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. മുനവ്വർ റഹ്മാൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി, ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം. മുസ്തഫ എന്നിവർ നേതൃത്വം നൽകി. 60 വയസ്സ് കഴിഞ്ഞവർക്ക് കരുതൽഡോസ് കോഴിക്കോട്: കോവിഡ് വാക്സിന്റെ രണ്ട് ഡോസുമെടുത്ത 60 വയസ്സ് കഴിഞ്ഞവർക്കുള്ള കരുതൽ ഡോസും ജില്ലയിൽ ആരംഭിച്ചു. രണ്ടാം ഡോസെടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽഡോസ് നൽകുക. അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രവുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് കരുതൽ ഡോസ് എടുക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.