മാത്തോട്ടത്ത്​ പൊലീസ്​ കാട്ടിയത്​ ധിക്കാരം -യു.ഡി.എഫ്​

കോഴിക്കോട്: മാത്തോട്ടത്ത് പൊലീസ്​ ​ സിൽവർ ലൈൻ ഇരകളുടെ വീടുകളിലും പറമ്പുകളിലും അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അകാരണമായി മർദിക്കുകയും പൊതുപ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ യു.ഡി.എഫ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മീഞ്ചന്ത മേൽപാലത്തിനു സമീപം ഗൃഹനാഥനെ പൊലീസ്​ ബന്ദിയാക്കിയശേഷം വീട്ടുമുറ്റത്ത്​ ബലപ്രയോഗത്തിലൂടെ കല്ല് നാട്ടിയ നടപടി ധിക്കാരമാണ്​. ജനങ്ങൾക്ക് ആവശ്യമില്ലാത്ത കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന്​ സിറ്റി സൗത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.വി. കൃഷ്ണനും കൺവീനർ സി.ടി. സക്കീർ ഹുസൈനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.