ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന

കോഴിക്കോട്​: വിവിധയിടങ്ങളിലെ നടത്തി. എക്സൈസ് ഇന്‍റലിജൻസ് ജോയന്റ് എക്സൈസ് കമീഷണറുടെ നിർദേശാനുസരണം മലപ്പുറം, കോഴിക്കോട്, കാസർകോട്​, വയനാട്, കണ്ണൂർ ജില്ലകളിലെ സ്ഥാപനങ്ങളിൽ ഇന്‍റലിജൻസ് ടീമും സർക്കിൾ/റേഞ്ച് സംഘവും സംയുക്തമായാണ്​ പരിശോധന നടത്തിയത്​. തിരൂർ തെക്കുംമുറിയിലെ സോനു ടാറ്റൂവിൽ തിരൂർ റേഞ്ച് എക്​സൈസ്​ ഇൻസ്​പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ്​ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്​ സ്ഥാപന നടത്തിപ്പുകാരൻ തൃക്കണ്ടിയൂർ പൊന്നക്കാംപാട്ടിൽ സോനലിനെ (31) അറസ്റ്റുചെയ്തു. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട്, നീലേശ്വരം, കോഴിക്കോട്​ പാലാഴി, കല്ലായി, വടകര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളോ വേദന സംഹാരികളോ കണ്ടെത്താനായില്ല. ശരീരത്തിൽ ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു​ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT