വൈസ് മെൻ ക്ലബ്ബ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നു

വൈസ് മെൻ ക്ലബ് പെൻഷൻപദ്ധതി നടപ്പിലാക്കുന്നു വടകര: നിർധന കുടുംബങ്ങൾക്ക് സാന്ത്വന പെൻഷൻ പദ്ധതിക്ക് തുടക്കംകുറിക്കുമെന്ന് വൈസ് മെൻ ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുവർഷംകൊണ്ട് 100 പേർക്ക് പെൻഷൻ നൽകാനാണ് ലക്ഷ്യം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉപഭോക്താക്കളെ കണ്ടെത്തും. 1000 രൂപ മുതൽ 3000 രൂപ വരെയുള്ള തുക മാസംതോറും പെൻഷൻ നൽകാനാണ് ഉദ്ദേശ്യമെന്നും പ്രതിമാസം പെൻഷൻ വീടുകളിൽ എത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ലബിന്റെ ഔപചാരിക ഉദ്ഘാടനവും പെൻഷൻ പദ്ധതിയും 19ന് വൈകീട്ട് ഏഴിന് നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. ക്ലബ് ഉദ്ഘാടനം വൈസ് മെൻ ക്ലബ് ഇന്റർനാഷനൽ ട്രഷറർ ടി.എം. ജോസും പെൻഷൻപദ്ധതി ഉദ്ഘാടനം ലെഫ്റ്റനന്റ് ഡയറക്ടർ കെ.എം. ഷാജിയും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ, സെക്രട്ടറി കെ. അശോകൻ, ട്രഷറർ ടി. സതീഷ് ബാബു, കെ. ബാലൻ, എ.കെ. ഷാജി, രാജേഷ് കക്കാട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT