ദേശീയ പണിമുടക്ക്​: മാനാഞ്ചിറക്ക്​ ചുറ്റും സ്ത്രീത്തൊഴിലാളികളുടെ മനുഷ്യച്ചങ്ങല

കോഴിക്കോട്​: മാർച്ച്​ 28, 29 തീയതികളിൽ നടക്കുന്ന​ ദേശീയ പണിമുടക്ക്​ വിജയിപ്പിക്കാനാഹ്വാനം ചെയ്ത്​ മാനാഞ്ചിറക്ക്​ ചുറ്റും സ്ത്രീത്തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. ട്രേഡ്​ യൂനിയൻ സർവിസ്​ സംഘടന സംയുക്​ത ജില്ല സമിതിയുടെ നേതൃത്വത്തിലാണ്​ തൊഴിലാളികൾ ചങ്ങല തീർത്തത്​. തൊഴിൽ കോഡുകൾ റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, സ്വകാര്യവത്​കരണം നിർത്തിവെക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിലുറപ്പുകൂലി വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുമായാണ്​ തൊഴിലാളികൾ അണിനിരന്നത്​. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ​പ്രേമ ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രതിനിധി സഫിയ അധ്യക്ഷത വഹിച്ചു. ഷീബ, സുസ്രത്ത്​, ജീജഭായ്​, ഭാഗീരതി, സതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.