കോഴിക്കോട്: ജീവനക്കാരുടെ ലീവ്, പകരക്കാരെ അനുവദിക്കൽ എന്നിവ സംബന്ധിച്ചുള്ള കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി പുറത്തിറക്കിയ ഉത്തരവിനെതിരായി നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ. വിജയകുമാർ, പി. മോഹനൻ, പി. രമ എന്നിവർ സംസാരിച്ചു. വി.എസ്. സുരേന്ദ്രൻ സ്വാഗതവും പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.