സൈക്കിൾ പോളോ: ചക്കാലക്കൽ അക്കാദമിയിൽനിന്ന് നാലു താരങ്ങൾ

കൊടുവള്ളി: രാജസ്ഥാനിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിൽനിന്ന് നാലു താരങ്ങൾ. വി.വി. അനുശ്രീ, ഫാത്തിമ നൈസ, പി.എച്ച്. മുഹമ്മദ് അഫ്സൽ, എം.കെ. അനന്തു എന്നിവരാണ് കേരള ടീമിൽ അണിനിരക്കുന്നത്. വി.വി. അനുശ്രീ സീനിയർ വനിത വിഭാഗത്തിലും, ഫാത്തിമ നൈസ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ആൺകുട്ടികളിൽ പി.എച്ച്. മുഹമ്മദ് അഫ്സൽ, എം.കെ. അനന്തു എന്നിവർ ജൂനിയർ , സബ് ജൂനിയർ വിഭാഗങ്ങളിലുമാണ് മത്സരിക്കുന്നത്. ജില്ലയിൽനിന്നും ഇവർ ഉൾപ്പെടെ ആറു താരങ്ങളാണ് കേരള ടീമിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള ടീമിൽ അക്കാദമിയിൽനിന്നുള്ള റിസ, ഷാദിയ നസ്റിൻ എന്നിവർ അംഗങ്ങളായിരുന്നു. എം. മുഹമ്മദ് ആഷിഖ്, കെ.പി. മുഹമ്മദ് ഫാരിസ് എന്നിവരാണ് അക്കാദമിയുടെ പരിശീലകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.