നട്ടുച്ചക്ക്​ നടുറോഡിൽ ചോരപ്പൈതലുമായി ഭിക്ഷാടനം

കോഴിക്കോട്​: ചുട്ടുപൊള്ളുന്ന വെയിലിൽ ചോരപ്പൈതലുമായി നടുറോഡിൽ യുവതിയുടെ യാചന.പൊലീസ്​ കാവലുള്ള മലാപ്പറമ്പ്​ ജങ്ഷനിലാണ്​ ചൊവ്വാഴ്ച ​ഉച്ച​​ 12.30ന്​ ഈ ക്രൂ​​​രത. സിഗ്​നലിനായി കാത്തുനിൽക്കുന്ന വാഹനങ്ങൾക്കരികിൽ വന്ന്​ ഭിക്ഷ യാചിക്കുകയാണ്​ യുവതി. 35 ​ഡിഗ്രി സെൽഷ്യസാണ്​ ബുധനാഴ്ചച്ചത്തെ ചൂട്​. നഗരത്തിന്‍റെ പല ഭാഗങ്ങളിലും കൊച്ചുകുട്ടികളെയടക്കം മുന്നിൽ നിർത്തി നാടോടികൾ ഭിക്ഷാടനം നടത്തുകയോ സാധനങ്ങൾ വിൽക്കുകയോ ചെയ്യുന്നുണ്ട്​. ചൈൽഡ്​ ലൈനോ പൊലീസോ ഇടപെടുന്നില്ലെന്ന പരാതിയുണ്ട്​. begging in malaparapa മലാപ്പറമ്പ്​ ജങ്​ഷനിൽ കൊച്ചുകുഞ്ഞിനെയുമായി ഭിക്ഷാടനം നടത്തുന്ന യുവതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.