കായണ്ണയിലെ ജലാശയങ്ങളെ വീണ്ടെടുക്കുന്നു

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളുടെ വീണ്ടെടുപ്പിന് പഞ്ചായത്ത് പദ്ധതിയുണ്ടാക്കുന്നു. പദ്ധതിയുടെ ഭാഗമായി പുഴനടത്തം പരിപാടി നടത്തി. ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന പുഴയുടെ ഓരത്തുകൂടി ഭരണസമിതി അംഗങ്ങൾ കാൽനടയാത്ര നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. ശശി ഉദ്ഘാടനം ചെയ്തു. കുറ്റിവയലിൽനിന്ന് ആരംഭിച്ച പുഴനടത്തം നാലു കിലോമീറ്റർ പിന്നിട്ട് കരുകുളം ബണ്ടിനടുത്ത് സമാപിച്ചു. പുഴയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും ചളിയും ജനപങ്കാളിത്തത്തോടെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. ആരോഗ്യ -വിദ്യാഭ്യാസ ചെയർമാൻ കെ.കെ. നാരായണൻ, ക്ഷേമകാര്യ ചെർപേഴ്സൻ കെ.വി. ബിനിഷ, ജയപ്രകാശ് കായണ്ണ, ഗീത വിരണപ്പുറത്ത്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ലാലു, ഹർഷ തുടങ്ങിയവർ നേതൃത്വം നൽകി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.