ടി.പി.ആറിലെ അശാസ്​ത്രീയത: യു.ഡി.എഫ് പഞ്ചായത്ത്​ അംഗങ്ങൾ ധർണ നടത്തി

ടി.പി.ആറിലെ അശാസ്​ത്രീയത: യു.ഡി.എഫ് പഞ്ചായത്ത്​ അംഗങ്ങൾ ധർണ നടത്തി Photo: KPBA 31 യു.ഡി.എഫ് അംഗങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്​ മുന്നിൽ ധർണ നടത്തുന്നുപേരാമ്പ്ര: ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിന്​ മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി.ബി കാറ്റഗറിയിലുള്ള പേരാമ്പ്രയെ സി യിലേക്ക് മാറ്റിയത് ക്ലറിക്കൽ പിശകാണെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നത്. ഈ പിശക് തിരുത്താൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആത്മാർഥമായി ഇടപെടാതെ ജനങ്ങളുടെയും വ്യാപാരികളുടെയും കണ്ണിൽ പൊടിയിടാൻ സമരനാടകം നടത്തുകയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.ഒരു ക്ലറിക്കൽ പിശകുപോലും പരിഹരിക്കാൻ കഴിയാത്ത ഭരണസമിതിയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.പുതുക്കുടി അബദുറഹ്മാൻ, യുസഫ് കരിമ്പാപൊയിൽ, യു.സി. ഹനീഫ, അർജുൻ കറ്റയാട്ട്, സൽമ നന്മനകണ്ടി, റസ്​മിന തങ്കെകണ്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.