ഹഫ്സി അസീസിന്റെ കവിതകളുടെ സമാഹാരം ‘സമാന്തരരേഖകൾ’ കവി പി.പി. ശ്രീധരനുണ്ണി കോഴിക്കോട് കോർപറേഷൻ കൗൺസിലർ കെ.സി.ശോഭിതയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. റഷീദ് കാഞ്ഞിരാട്ട്, സത്യൻ മാടാക്കര,സതിഷ് കെ സതീഷ്, ഹഫ്സി അസീസ്, പി.ഐ അജയൻ എന്നിവർ സമീപം
Posted On
date_range Updated On
date_range ‘സമാന്തരരേഖകൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കോഴിക്കോട്: ഹഫ്സി അസീസ് രചിച്ച കവിതകളുടെ സമാഹാരം ‘സമാന്തരരേഖകൾ’ കവി പി.പി. ശ്രീധരനുണ്ണി കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ.സി. ശോഭിതയ്ക്ക് നൽകി പ്രകാശനം ചെയ്തു. പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു.
ഹഫ്സി അസീസിന്റെ കവിതകൾ സമകാലിക ജീവിതാനുഭവങ്ങളെയും സ്ത്രീമനസ്സിന്റെ സൂക്ഷ്മ വികാരങ്ങളെയും സുതാര്യമായി അവതരിപ്പിക്കുന്നവയാണെന്ന് പി.പി. ശ്രീധരനുണ്ണി പറഞ്ഞു.
സത്യൻ മാടാക്കര, റഷീദ് കാഞ്ഞിരാട്ട്, ഹഫ്സി അസീസ്, സതീഷ് കെ. സതീഷ്, കെ.എം. പ്രകാശിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.