ഉണ്ണികൃഷ്ണൻ ആവളക്ക് ജന്മനാടിന്റെ സ്നേഹാദരം

പേരാമ്പ്ര: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാള ചിത്രമടക്കം മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളക്ക് ജന്മനാടിന്റെ സ്നേഹാദരം.'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെയാണ് ഉണ്ണികൃഷ്ണൻ നേട്ടം കൈവരിച്ചത്. ആവള ബ്രദേഴ്സ് കലാസമിതിയുടെ നേതൃത്വത്തിൽ ആവള യു.പി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അനുമോദന പരിപാടി സിനിമ സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.

ഗോത്ര വിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിന് പുറമെ അവരുടെ വികാര വിചാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ''തന്തപ്പേര്'' എന്ന സിനിമ അന്താരാഷ്ട്ര സിനിമ വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. 150 അന്താരാഷ്ട്ര സിനിമകളിൽ നിന്നാണ് ''തന്തപ്പേര്'' സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹമായത്. 2018 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഉണ്ണികൃഷ്ണൻ ആവളയുടെ ''ഉടലാഴം'' സിനിമ പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

സംവിധായകൻ കമൽ ഉപഹാരം നൽകി. സ്വാഗത സംഘം ചെയർപേഴ്സൻ കൂടിയായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ അധ്യക്ഷത വഹിച്ചു. കേരള ഫോക്ക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ കോൽക്കളി കലാകാരൻ വി. നാരായണൻ നായർ, സൗത്ത് ഏഷ്യൻ കോംപാക്ട് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അലൻറബാ റോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മുനീർ എരവത്ത്, േബ്ലാക്ക് പഞ്ചായത്ത് അംഗം വി. ബി. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുംതാസ്, വി. കെ. നാരായണൻ, നഫീസ കൊയിലോത്ത്, എൻ. പ്രമോദ് ദാസ്, എം. കുഞ്ഞമ്മത്, വിജയൻ ആവള, ആദില നിബ്രാസ്, എ. ബി. ബിനോയ്, ടി. കെ. രജീഷ്, കൊറ്റോത്ത് അപ്പുക്കുട്ടി, ജി. സ്മിത, ടി. രജീഷ്, വിജേഷ് നിരാമയം, വി. കെ. വിനോദ്, ശശിധരൻ തേറമ്പത്ത്, പി. എം. സുധാകരൻ, എം. പി. രവി, ഷാനവാസ് കൈവേലി എന്നിവർ സംസാരിച്ചു. ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തിരുവാതിരകളി, ഒപ്പന, കൈകൊട്ടിക്കളി, കോൽക്കളി, ഗ്രൂപ്പ് ഡാൻസ്, സബർമതി തിയറ്റർ വില്ലേജ് അവതരിപ്പിച്ച ഒരു കോയിക്കോടൻ ഹൽവ എന്ന നാടകവും അരങ്ങേറി.

Tags:    
News Summary - Unnikrishnan Avala receives love and respect from her native land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.