ഷൗ​ക്ക​ത്ത്

കുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

​കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ​നി​ന്ന് പി​ണ​ങ്ങി​യി​റ​ങ്ങി​യ അ​തി​ജീ​വി​ത​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ള്ള​രി​ക്ക​ൽ ടി.​പി. ഷൗ​ക്ക​ത്ത​ലി​യെ​യാ​ണ് വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തു​ള​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്.

കു​ട്ടി​യെ ബ​സി​ൽ പി​ന്തു​ട​ർ​ന്ന ഇ​യാ​ൾ കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ എ​ത്തി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും അ​ശ്ലീ​ല ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

ഈ ​മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested for stalking and sexually assaulting child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.