ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം
ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 23 കോടി രൂപ ഉപയോ ഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർ മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനവാരം നടക്കുമെന്നറിയുന്നു. മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ താഴത്തെനിലയിൽ അത്യാഹിത വിഭാഗം, എക്സാമിനേഷൻ മുറി, മൈനർ ഒ.ടി,റിക്കവറി, ഡ്രസി ങ് ഇഞ്ചക്ഷൻ മുറി, ജനറൽ ഒ.പി, പി.എം.ആർ ഒ.പി, പരിശോ ധനമുറി, മെഡിക്കൽ റെക്കോഡ്സ് മുറി, ജനറൽ സർജറി ഒ.പി, പൊലീസ് കിയോസ്ക്, ശൗചാലയം എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക് ഒ.പി, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള വിശ്രമമുറി, എൻ.ഐ.സി.യു, പോസ്റ്റ് ഒ.പി ഐ.സി.യു, മൂ ന്നാംനിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ, നഴ്സ് റൂം, ശൗചാലയം എന്നിവയുമുണ്ട്.
വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, ലാബുകൾ തുടങ്ങി എല്ലാസൗകര്യവും പുതിയകെട്ടിടത്തിലുണ്ടാവും. താലൂക്ക് ആശുപത്രി പുതിയകെട്ടിടത്തിലേക്ക് മാറുന്നതോടെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, നന്മണ്ട, കൂരാച്ചുണ്ട്, കോട്ടൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോ ഗികൾക്ക് ഏറെ ഗുണകരമാകും. കെട്ടിടോദ്ഘാടനത്തോടൊപ്പം ആശുപത്രിയിലേക്കാവശ്യമായ ഡോക്ടർമാർ, മറ്റുജീവനക്കാർ എന്നിവരുടെ ഒഴിവുകൾ നികത്തപ്പെടാനും കഴിയും. ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ നവീകരണത്തിനാ യി കെ.എം. സച്ചിൻദേവ് എം.എൽ.എ യുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപകൂടി അനുവദിച്ചിട്ടു ണ്ട്. ഈ കെട്ടിടംകൂടി നവീകരി ക്കുന്നതോടെ താലൂക്ക് ആശുപത്രിക്ക് ഏറെ സൗകര്യവും ലഭ്യമാകും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ആശുപ ത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്ബിയിൽനിന്ന് അനുവദിച്ച 23 കോടി രൂപ ഉപയോ ഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർ മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനവാരം നടക്കുമെന്നറിയുന്നു. മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ താഴത്തെനിലയിൽ അത്യാഹിത വിഭാഗം, എക്സാമിനേഷൻ മുറി, മൈനർ ഒ.ടി,റിക്കവറി, ഡ്രസി ങ് ഇഞ്ചക്ഷൻ മുറി, ജനറൽ ഒ.പി, പി.എം.ആർ ഒ.പി, പരിശോ ധനമുറി, മെഡിക്കൽ റെക്കോഡ്സ് മുറി, ജനറൽ സർജറി ഒ.പി, പൊലീസ് കിയോസ്ക്, ശൗചാലയം എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക് ഒ.പി, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള വിശ്രമമുറി, എൻ.ഐ.സി.യു, പോസ്റ്റ് ഒ.പി ഐ.സി.യു, മൂ ന്നാംനിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ, നഴ്സ് റൂം, ശൗചാലയം എന്നിവയുമുണ്ട്.
വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, ലാബുകൾ തുടങ്ങി എല്ലാസൗകര്യവും പുതിയകെട്ടി ടത്തിലുണ്ടാവും. താലൂക്ക് ആശുപത്രി പുതിയകെട്ടിടത്തിലേക്ക് മാറുന്നതോടെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, നന്മണ്ട, കൂരാച്ചുണ്ട്, കോട്ടൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോ ഗികൾക്ക് ഏറെ ഗുണകരമാകും. കെട്ടിടോദ്ഘാടനത്തോടൊപ്പം ആശുപത്രിയിലേക്കാവശ്യമായ ഡോക്ടർമാർ, മറ്റുജീവനക്കാർ എന്നിവരുടെ ഒഴിവുകൾ നികത്തപ്പെടാനും കഴിയും.ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ നവീകരണത്തിനാ യി കെ.എം. സച്ചിൻദേവ് എം.എൽ.എ യുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപകൂടി അനുവദിച്ചിട്ടു ണ്ട്. ഈ കെട്ടിടംകൂടി നവീകരി ക്കുന്നതോടെ താലൂക്ക് ആശുപത്രിക്ക് ഏറെ സൗകര്യവും ലഭ്യമാകും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ആശുപ ത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.