ചേളന്നൂർ: പച്ചക്കറിവിത്തുകൾ, തൈകൾ, ഇഞ്ചി, കുരുമുളക് തൈകൾ, ഫലവൃക്ഷത്തൈകൾ തുടങ്ങിയവ സ്ഥിരമായി കൃഷി ഭവനുകളിൽ ബന്ധപ്പെടുന്നവർ മാത്രം നേടിയെടുക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും മോണിറ്ററിങ് നടത്തണമെന്നും ജനതാദൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.പ്രകാശൻ, ഐ.അജിത്കുമാർ, കെ.എം.മാധവൻ, എം.ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കെ.വിശ്വനാഥൻ നായർ സ്വാഗതവും വി.പി.സത്യഭാമ നന്ദിയും പറഞ്ഞു. യുവമോർച്ച മാർച്ച് കോഴിക്കോട്: സ്വർണക്കടത്ത് സംഭവത്തിൽ ഐ.ടി സെക്രട്ടറി ശിവശങ്കരനെ പുറത്താക്കുക, മുഖ്യമന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച ജില്ല കമ്മിറ്റി സിറ്റി പൊലീസ് മേധാവി ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. ഗണേഷ്, ലിബിൻ ഭാസ്കർ, വിഷ്ണു പയ്യാനക്കൽ, വിനീഷ് നെല്ലിക്കോട്, ജിതിൻ, അഖിൽ പ്രസാദ്, കെ. രതീഷ്,സ്വരൂപ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.