Posted On
date_range Updated On
date_range ' ജീവധാര' രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻഎസ്‌എസ് യൂണിറ്റ് 309 ന്റെ ആഭിമുഖ്യത്തിൽ ഏകദിന രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാനം ജീവദാനം എന്ന സന്ദേശം ഉയർത്തി കോഴിക്കോട് ജില്ലാ സഹകരണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാനക്യാമ്പിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.
കോളേജ് ഹാളിൽ നടന്ന ക്യാമ്പ് ഔദ്യോഗികമായി കോഴിക്കോട് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർ ഡോ. നിതീഷ് ഉദ്ഘാടനം നിർവഹിച്ചു.ഭവൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. സജിത അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഹർഷ ,അസിസ്റ്റന്റ് പ്രൊഫസർ ഡോളി തോമസ്, എൻ എസ് എസ് ലീഡർമാരായ അപർണ. പി. ടി, അപ്ഷ.എസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.