‘കേരളത്തില്‍ 20 വര്‍ഷത്തിനിടെ സ്തനാര്‍ബുദം 300 മടങ്ങ് വര്‍ധിച്ചു’

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ 20 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ സ്ത​നാ​ര്‍ബു​ദം 300 മ​ട​ങ്ങാ​യും മ​ലാ​ശ​യ കാ​ന്‍സ​ര്‍ 10 വ​ര്‍ഷ​ത്തി​കം 20 ശ​ത​മാ​ന​വും വ​ര്‍ധി​ച്ചു​വെ​ന്ന് പ്ര​മു​ഖ കാ​ന്‍സ​ര്‍ രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ധ​ന്‍ ഡോ. ​നാ​രാ​യ​ണ​ന്‍ കു​ട്ടി വാ​ര്യ​ര്‍. ‘പ്ര​തീ​ക്ഷ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹോ​ട്ട​ല്‍ അ​ള​കാ​പു​രി​യി​ല്‍ ന​ട​ന്ന 'അ​റി​വു​ണ്ട്, പ​ക്ഷേ ആ​രോ​ഗ്യ​മു​ണ്ടൊ?, കേ​ര​ള​ത്തി​ലെ കാ​ന്‍സ​ര്‍ വ്യാ​പ​നം തി​രി​ച്ച​റി​യേ​ണ്ട​വ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ലാ​ശ​യ കാ​ന്‍സ​ര്‍ വ​ര്‍ധി​ച്ചു​കാ​ണു​ന്ന​ത് യു​വാ​ക്ക​ളി​ലാ​ണ്. ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത റെ​ഡ് മീ​റ്റി​ന്റെ ഉ​പ​യോ​ഗ​മാ​ണ് ഇ​തി​നു കാ​ര​ണം. 70 ശ​ത​മാ​നം കാ​ന്‍സ​ര്‍ രോ​ഗി​ക​ളും മൂ​ന്നോ നാ​ലോ സ്‌​റ്റേ​ജു​ക​ളി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി​യാ​ല്‍ കാ​ന്‍സ​ര്‍ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഡോ. ​നാ​രാ​യ​ണ​ന്‍ കു​ട്ടി വാ​ര്യ​ര്‍ പ​റ​ഞ്ഞു.

പു​റ​ത്തു പ​റ​യാ​നു​ള്ള പേ​ടി, കാ​ന്‍സ​റാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ അ​റി​യി​ല്ലേ എ​ന്ന ചി​ന്ത, ചി​കി​ത്സ​ക്കാ​വ​ശ്യ​മു​ള്ള ഭാ​രി​ച്ച പ​ണം ഇ​ല്ലാ​ത്ത അ​വ​സ്ഥ, രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത എ​ന്നി​വ​യാ​ണ് തു​ട​ക്ക​ത്തി​ലേ ചി​കി​ത്സ​തേ​ടു​ന്ന​തി​ല്‍ നി​ന്ന് രോ​ഗി​ക​ളെ അ​ക​റ്റു​ന്ന​തെ​ന്ന് ഐ​എം​എ കോ​ഴി​ക്കോ​ട് പ്ര​ഡി​ഡ​ന്റ് സ​ന്ധ്യ കു​റു​പ്പ് പ​റ​ഞ്ഞു. കാ​ന്‍സ​ര്‍ വ​ന്ന് മ​രി​ക്കു​ന്ന​വ​രു​ടെ കാ​ര്യം മാ​ത്രം നാം ​ച​ര്‍ച്ച ചെ​യ്യു​ന്നു, അ​സു​ഖം ഭേ​ദ​പ്പെ​ട്ട എ​ത്ര​യോ പേ​രു​ണ്ട്. അ​ത് നാം ​ച​ര്‍ച്ച ചെ​യ്യു​ന്നി​ല്ലെ​ന്നും ഡോ. ​സ​ന്ധ്യ പ​റ​ഞ്ഞു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​രാ​ജാ​റാം, പാ​ത്തോ​ള​ജി​സ്റ്റ് ഡോ. ​കെ.​പി. അ​ര​വി​ന്ദ​ന്‍, ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നു​മാ​യ എം.​കെ. രാ​മ​ദാ​സ്, ഡോ. ​മി​നി വാ​ര്യ​ര്‍, ശ്രീ​ജ പ്ര​തീ​ക്ഷ എ​ന്നി​വ​രും സം​സാ​രി​ച്ചു.  

Tags:    
News Summary - Breast cancer cases have increased 300 times in Kerala in 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.