കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസിൽ ബഷീർ (50) അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ കോഴിക്കോട് ബീച്ചിൽ വെച്ച് പരിചയപ്പെട്ട പ്രതി പഴയ ബൈക്ക് കാണിച്ചുതരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സമീപത്തെ അപ്പാർട്ട്മെന്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
ട്യൂഷൻ ക്ലാസിൽ എത്തിയ കുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. ടീച്ചർ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോഴിക്കോട് ബീച്ചിൽ വെച്ചാണ് പ്രതി പിടിയിലായത്. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ്, അസി. സബ് ഇൻസ്പെക്ടർ സജീവൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.