ആർട്ട് ഗാലറിയിൽ നടക്കുന്ന ഖദീജ സയാൻ്റെ 'ട്രെയ്സ് മീ വേർ ദി ഹൊറിസോൺ പാസ്സസ് ത്രൂ' ഫോട്ടോ പ്രദർശനം
കോഴിക്കോട്: മനുഷ്യന്റെ കടന്നുകയറ്റങ്ങളിൽ പ്രകൃതി തീർക്കുന്ന പ്രതിഫലനങ്ങളും സംഘർഷങ്ങൾക്കിടയിൽ അപ്രതീക്ഷിത ഇരകളാക്കപ്പെടുന്ന ജനജീവിതവും ന്യൂജനറേഷൻ കണ്ടിട്ടും കാണാതെ പോവുന്ന പച്ചയായ ജീവിതങ്ങളും കാമറക്കണ്ണിലൂടെ പറഞ്ഞ് ഖദീജ സയാൻ.
വിവിധ രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെ ഖദീജ കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ട്രെയ്സ് മീ വേർ ദി ഹൊറിസോൺ പാസ്സസ് ത്രു എന്ന പേരിൽ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലുള്ളത്.
യു.എ.ഇയിൽ ആർക്കിടെക്റ്റായിരുന്ന ഖദീജ സൗദി അറേബ്യ, യു.എ.ഇ, ശ്രീലങ്ക, അർമീനിയ, ജോർഡൻ, കാസാഖ്സ്താൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
അന്തരിച്ച മുൻ എം.എൽ.എ സി. മോയിൻ കുട്ടിയുടെ പേരക്കുട്ടിയാണ് ഖദീജ സയാൻ. അൻസാർ എം. അഹമ്മദ്-ആയിശ ദമ്പതികളുടെ മകളാണ്. നിലവിൽ ഫ്രീലാൻസ് ആർക്കിടെക്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.