മാനാഞ്ചിറയിലെ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമ കേന്ദ്രം
കോഴിക്കോട്: നഗരമധ്യത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാനാഞ്ചിറയിലെ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമ കേന്ദ്രം മതിയായ പരിചരണമില്ലാതെ വൃത്തിഹീനമായി ദുർഗന്ധം വമിക്കുന്നു. പേ ആൻഡ് യൂസ് ടോയ്ലറ്റ് സൗകര്യമുള്ള കേന്ദ്രത്തിന്റെ പരിസരത്തുകൂടെ ദുർഗന്ധം കാരണം നടക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്കും ഇവിടെ നിന്നുള്ള ദുർഗന്ധം പരക്കുന്നുണ്ട്.
ഇത് മാനാഞ്ചിറയിലൂടെയുള്ള കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പരാതി വ്യാപകമായതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗവും ധനകാര്യ വിഭാഗവും പരിശോധന നടത്തി. പരിപാലനത്തിലും മാലിന്യ സംസ്കരണത്തിലും വീഴ്ച വരുത്തിയതായി ഇരുവിഭാഗവും കണ്ടെത്തിയെന്നാണ് വിവരം.
യാത്രക്കാർക്ക് വിശ്രമത്തിന് സൗകര്യമൊരുക്കാനാണ് കോഴിക്കോട് കോർപറേഷൻ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങൾ തുറന്നത്. കോഫി ഷോപ്പും ശുചിമുറിയും മറ്റ് അനുബന്ധ സൗകര്യവുമുള്ള കേന്ദ്രം നടത്തിപ്പിനായി കരാറുകാരെ ഏൽപിച്ചിരിക്കുകയാണ്. വീഴ്ച കണ്ടെത്തിയാൽ കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.