കഥകൾ ബാക്കിവെച്ച് മുഹമ്മദ് ഡാനിഷ് വിടവാങ്ങി

കണ്ണൂർ: ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ബാധിതനായി പ്രതിസന്ധികളോട് പോരടിച്ച് കഥകൾ രചിച്ച മുഹമ്മദ് ഡാനിഷ് (13) വിടവാങ്ങി. കാഞ്ഞിരോട് കുടുക്കിമൊട്ട പടന്നോട്ട് മീത്തലെവീട്ടിൽ മുത്തലിബിന്റെയും കല്ലിന്റവിടെ നിഷാനയുടെയും മകനാണ്. ച​ല​ന​ശേ​ഷി ന​ഷ്​​ട​മാ​യ ഡാനിഷ്​ സ്വ​ന്ത​മാ​യി എ​ഴു​തി​യ പു​സ്​​ത​കം 'ചി​റ​കു​ക​ൾ' ശ്രദ്ധേയമായിരുന്നു. കാ​ഞ്ഞി​രോ​ട്​ അൽ​ഹു​ദ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ൾ വിദ്യാർഥിയായിരിക്കെ 12ാം വ​യ​സ്സി​ൽ എ​ഴു​തി​യ 10 ക​ഥ​ക​ളാ​ണ്​ പു​സ്​​ത​ക​ത്തി​ലു​ള്ള​ത്. പുസ്തക പ്ര​കാ​ശ​ന​ത്തിന് മന്ത്രി അഹ്മദ് ദേവർകോവിൽ അടക്കം എത്തിയിരുന്നു. നിലവിൽ മുണ്ടേരി ഹൈസ്കൂളിൽ എട്ടാംതരം വിദ്യാർഥിയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വേർപാട്. വ്യാഴാഴ്ച വൈകീട്ട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയയും ബാധിച്ചിരുന്നു. വൈകീട്ടോടെ മരിച്ചു. ഒ​ന്ന​ര​വ​യ​സ്സി​ൽ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​സ്.​എം.​എ സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​േ​മ്പാ​ൾ ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും എ​ഴു​താ​നോ ച​ലി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞ​ ഡാ​നി​ഷ്​ പഠനം തുടർന്നതും കഥകളെഴുതി പുസ്തകം പ്രസിദ്ധീകരിച്ചതും ഉ​റ​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോടെയായിരുന്നു. ഹാ​നി ദ​ർ​വി​ഷാണ് സഹോദരൻ. മൃതദേഹം രാത്രിയോടെ പാറാൽ ഖബർസ്ഥാനിൽ ഖബറടക്കി. photo: obit muhammed danish 13 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.