Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി
കോട്ടയം: യുവാവിനെ കാപ്പ നിയമപ്രകാരം യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. മണർകാട്, പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ.ജോർജ് (25) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്ക് കറുകച്ചാൽ, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, മോഷണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പൊലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.