ആൽബിൻ ഐസക്, അജിത്
Posted On
date_range Updated On
date_range വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
വെള്ളൂർ: നിർമാണ സ്ഥലത്തെ മണ്ണുമാന്തിയിൽനിന്ന് ഡീസൽ മോഷ്ടിച്ച കേസിൽ കൊല്ലം ചവറ ചെറുശ്ശേരി ഭാഗത്ത് ഷെബിൻ ഡെയിൽ വീട്ടിൽ ആൽബിൻ ഐസക് (42), വെള്ളൂർ ഇറുമ്പയം കുളത്തുങ്കൽ ഭാഗത്ത് കല്ലുവേലിപ്പറമ്പിൽ വീട്ടിൽ അജിത് (29) എന്നിവർ അറസ്റ്റിൽ.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് വെള്ളൂർ ഇറുമ്പയം കല്ലുവേലി ഭാഗത്ത് കിടന്ന മണ്ണുമാന്തിയിൽനിന്ന് 40 ലിറ്റർ ഡീസൽ രണ്ട് കന്നാസിലായി ഹോസ് ഉപയോഗിച്ച് മോഷ്ടിക്കുകയായിരുന്നു. എസ്.ഐ ടി.സി. സജീഷ്, സി.പി.ഒമാരായ പി.എം. ഹരീഷ്, ശ്യാം കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.