അനിൽ
Posted On
date_range Updated On
date_range ട്രെയിനിൽ മോഷണം: ബിഹാർ സ്വദേശി പിടിയിൽ
കോട്ടയം: ട്രെയിനിൽ യാത്രക്കാരിയുടെ കാമറ മോഷ്ടിച്ച കേസിൽ ബിഹാർ സ്വദേശി അനിൽ (55) പിടിയിൽ. 14ന് കേരള എക്സ്പ്രസിലാണ് സംഭവം. കൊല്ലത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് യാത്ര ചെയ്ത യുവതിയുടെ കാനൺ കമ്പനിയുടെ കാമറയാണ് മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ആർ.പി.എഫ് ഇന്റലിജന്റ്സ് ഇൻസ്പെക്ടർ ജിബിൻ, കോൺസ്റ്റബിൾ അഭിലാഷ്, സുനിൽ എന്നിവരുടെ സഹായത്തോടെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി. ജോസഫ് ആണ് പ്രതിയെ പിടികൂടിയത്. കാമറ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.