വാഴൂര്‍ റോഡില്‍ മാന്തുരുത്തിയില് നിയന്ത്രണംവിട്ട് സിഗ്നല്‍
ലൈറ്റിന്റെ തൂണിലിടിച്ച ശേഷം ഓടയിലേക്ക് തെന്നിമാറിയ ബസ്
Posted On
date_range Updated On
date_range മഴയില്‍ ബസ് ഓടയിലേക്ക് തെന്നിമാറി
മാന്തുരുത്തി: മഴയില്‍ നിയന്ത്രണംവിട്ട് തെന്നിയ ബസ് സിഗ്നല്‍ലൈറ്റിന്റെ തൂണിലിടിച്ച ശേഷം ഓടയിലേക്ക് തെന്നിമാറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 5.45ഓടെ മാന്തുരുത്തിക്ക് സമീപം പാമ്പാടി കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരുകയായിരുന്നു ബസ്. ശക്തമായ മഴയായതിനാല്‍ നിയന്ത്രണംവിട്ട ബസ് റോഡരികിലെ സിഗ്നല്‍ ലൈറ്റിന്റെ തൂണില്‍ ഇടിച്ചശേഷം ഓടയിലേക്ക് തെന്നിമാറിയാണ് നിന്നത്. ബസിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.