മൃഗങ്ങൾ ഇനി രാത്രിയിലും സുരക്ഷിതർ
കോട്ടയം: ജില്ലയിലെ എല്ലാ ബ്ലോക്കിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രിയില്‍ അടിയന്തര ചികിത്സ ലഭ്യമാക്കാൻ സംവിധാനമായി. കഴിഞ്ഞവര്‍ഷം എട്ട് ബ്ലോക്കിൽ ആരംഭിച്ചിരുന്നു.
ഇത് പിന്നീട് നിലച്ചിരുന്നു. ഇവ പുനരാരംഭിച്ചതിനൊപ്പം ഉഴവൂര്‍, പാമ്പാടി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും രാത്രി ചികിത്സ തുടങ്ങി.
മൃഗാശുപത്രികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന രാത്രികാല ചികിത്സാകേന്ദ്രത്തിെൻറ സേവനം വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ ലഭിക്കും.
ഇതിന് എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം വെറ്ററിനറി ഡോക്ടറും സഹായിയും ഉണ്ടാകും. 30,000 രൂപയുടെ മരുന്നുകളും ഓരോ കേന്ദ്രത്തിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കും.
ഉഴവൂര്‍ ബ്ലോക്കില്‍ കോഴാ മൃഗാശുപത്രിയോട് അനുബന്ധിച്ച രാത്രികാല മൃഗചികിത്സാ കേന്ദ്രത്തിെൻറ പ്രവര്‍ത്തനം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി. കുര്യന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സന്ധ്യ സജികുമാര്‍, വെറ്ററിനറി സര്ജന്മാരായ ഡോ.മിനി ജോസഫ്, ഡോ.അതുല്‍ ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.