അജിത് ,കണ്ണൻ
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ
കോട്ടയം: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപ്രതികൾ അറസ്റ്റിൽ. ചിങ്ങവനം പന്നിമറ്റം വാലുപറമ്പിൽ അജിത് (24), ചിങ്ങവനം മണക്കാട് കണ്ണൻ (25) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് യുവാവിനെ ചീത്തവിളിക്കുകയും കല്ലെറിയുകളും മർദ്ദിക്കുകയുമായിരുന്നു. പെപ്പർ സ്പ്രേ യുവാവിന്റെ കണ്ണിലേക്ക് അടിക്കുകയും ചെയ്തു.
ചിങ്ങവനം പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ചിങ്ങവനം സ്റ്റേഷനിൽ എൻ.ഡി.പി.എസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.