Posted On
date_range Updated On
date_range രണ്ട് കുട്ടികെള രക്ഷിച്ച റഹ്‌മാനെ ആദരിച്ചു
കോട്ടയം: അതിരമ്പുഴ മനയ്ക്കൽ പാടത്ത് പഞ്ചായത്ത് വക മനയ്ക്കൽ കുളത്തിൽ കുളിക്കവേ മുങ്ങിപ്പോയ കുട്ടികളുടെ ജീവൻ രക്ഷിച്ച പൈമറ്റത്തിൽ എസ്.എച്ച്. റഹ്‌മാനെ (നവാസ്) ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭവനത്തിലെത്തി ആദരിച്ചു.
കുറ്റിയാലിൽ രാജുവിെൻറ മകൻ ആദർശ് (14), രാജുവിെൻറ സഹോദരൻ സുരേഷിെൻറ മകൻ ആകാശ് (12) എന്നിവരുടെ നിലവിളി കേട്ട് ഓടിയെത്തി കുളത്തിൽ ചാടി രക്ഷിക്കുകയായിരുന്നു.
നവാസിന് ധീരതക്കുള്ള സംസ്ഥാന^ദേശീയ അവാർഡുകൾ ലഭിക്കുന്നതിന് ശിപാർശ ചെയ്യുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.