മൊബൈൽ മോഷ്​ടാക്കളെ കൈയോടെ പിടികൂടി പിങ്ക് പൊലീസ്

കോ​ട്ട​യം: അ​സം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്​​ടാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി കോ​ട്ട​യ​ത്തെ പി​ങ്ക് പൊ​ലീ​സ്.

പാ​ലാ നീ​ലൂ​ർ ച​ങ്ക​ള​ശ്ശേ​രി​യി​ൽ മോ​ബി​ൻ തോ​മ​സ്, പു​തു​പ്പ​ള്ളി ഇ​ഞ്ച​ക്കാ​ട്ടു​കു​ന്നേ​ൽ സാ​ജ​ൻ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ട്ട​യ​ത്തെ തി​രു​ന​ക്ക​ര പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന 19കാ​ര​നാ​യ അ​സം സ്വ​ദേ​ശി ഹ​ബീ​ബ് റ​ഹ്മാ​െൻറ മൊ​ബൈ​ലാ​ണ്​ മോ​ഷ​ണം പോ​യ​ത്.

മൊ​ബൈ​ലു​മാ​യി​ ഒ​രാ​ൾ ഓ​ടി​പ്പോ​കു​ന്ന​ത്​ ക​ണ്ട ഹ​ബീ​ബ് ഉ​ട​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പി​ങ്ക് പൊ​ലീ​സു​കാ​രെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രോ​ടൊ​പ്പം തി​രു​ന​ക്ക​ര ബ​സ്​​സ്​​സ​റ്റാ​ൻ​ഡി​നു​ള്ളി​ൽ എ​ത്തി​യ​പ്പോ​ൾ ഫോ​ൺ മോ​ഷ്​​ടി​ച്ച മോ​ബി​നെ തി​രി​ച്ച​റി​ഞ്ഞ് വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. ഇ​വ​ർ ചേ​ർ​ന്ന് ഉ​ട​ൻ പ്ര​തി​യെ പി​ടി​കൂ​ടി. ഇ​തി​നോ​ട​കം മോ​ബി​ൻ ഫോ​ൺ സാ​ജ​ന് കൈ​മാ​റു​ക​യും ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തി​രു​ന്നു. മോ​ബി​നെ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നെ തു​ട​ർ​ന്ന് സാ​ജ​നെ​യും ക​ണ്ടെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്തു. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബേ​ബി മോ​ൾ, ടാ​നി​യ, ക​ൻ​സി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്.

Tags:    
News Summary - Pink police nab mobile thieves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.