വൈക്കം എസ്.എൻ.ഡി.പി യൂനിയൻ സംഘടിപ്പിച്ച ചതയദിന മഹാസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ലഹരിക്കെതിരെ ആദ്യം നിലകൊണ്ടത് ശ്രീനാരായണഗുരുവാണെന്നും ഓപറേഷൻ തൂഫാന്‍റെ പ്രചോദനം ഗുരുവചനങ്ങളാണെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്.എൻ.ഡി.പി വൈക്കം യൂനിയൻ സംഘടിപ്പിച്ച ശ്രീ നാരായണഗുരു ജയന്തി ആഘോഷവും ചതയദിന മഹാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹം ലഹരിയിൽനിന്നും മുക്തമാകണം. യുവതലമുറയെ രാസലഹരിയിൽനിന്നും മോചിപ്പിക്കുന്നതിന് വേണ്ടിയാണ് തൂഫാൻ പദ്ധതി ആരംഭിച്ചത്. അതിന് എല്ലാവിഭാഗം ജനങ്ങളുടേയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
യൂനിയൻ പ്രസിഡന്‍റ് പി.വി. ബിനേഷിന്‍റെ അധ്യക്ഷതയിൽ ആശ്രമം സ്കൂൾ അങ്കണത്തിൽ നടന്ന ചതയദിന മഹാസമ്മേളനത്തിൽ ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചതയദിന സന്ദേശം നൽകി. മുൻ മന്ത്രി വി.എൻ. വാസവൻ പ്രതിഭകളെ ആദരിച്ചു. കെ. ബിനിമോൻ എം.എൽ.എ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ആശംസകൾ അർപ്പിച്ചു. ഗുരുജയന്തി ആഘോഷങ്ങളുടെ തുടക്കംകുറിച്ചു കൊണ്ട് ഗായിക ഫിദ ഫാത്തിമ ഗുരുവന്ദനം ആലപിച്ചു. യൂനിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതവും കെ.വി. പ്രസന്നൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.