Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് 20 ലക്ഷം രൂപ നൽകാൻ വിധി
കോട്ടയം: വാഹനാപകടത്തിൽ വലതുകാൽ മുട്ടിന് താഴെ അസ്ഥികൾക്ക് ഒടിവ് സംഭവിച്ച ചേർത്തല സ്വദേശി മനോജ് ലാലിന് പലിശയടക്കം 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷനൽ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിെൻറ വിധി.
2017 ഡിസംബർ 16ന് കുമരകത്ത് കാറിടിച്ചാണ് ബൈക്കിെൻറ പിന്നിലിരുന്ന് യാത്രചെയ്ത മനോജിന് പരിക്കേറ്റത്. കാർ ഡ്രൈവറുടെ അമിതവേഗതയാണ് അപകടകാരണം. കാറിെൻറ ഇൻഷുറൻസ് കമ്പനി ഹരജിക്കാരന് തുക ഒരുമാസത്തിനകം നൽകണം. ഹരജിക്കാരനുവേണ്ടി അഡ്വ. പ്രകാശ് പാമ്പാടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.