കുറവിലങ്ങാട്: സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ചാമത്തല കപ്രായിൽപറമ്പിൽ വീട്ടിൽ എം.ആർ. അൻസാരി (38) യെയാണ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട് വെമ്പള്ളി ഭാഗത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ ഇയാൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മൊബൈൽ ഫോൺ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ ഫോൺ കടയിൽ ഇയാൾ വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ വെമ്പള്ളി ഭാഗത്തുള്ള മറ്റൊരു സൂപ്പർമാർക്കറ്റിൽനിന്ന് മറ്റൊരു മൊബൈൽഫോൺ മോഷ്ടിച്ചതായും പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽകേസ് നിലവിലുണ്ട്. കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ വിദ്യ.വി, എ.എസ്.ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.