പ്രതി രാജു
കോട്ടയം: സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും. എരുമേലി വില്ലേജ് ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ തങ്കപ്പന്‍റെ രാജുവിനെയാണ് (60) അഡീഷനൽ ജില്ല സെഷൻസ് കോർട്ട് ഒന്ന് ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്. 2017ലായിരുന്നു സംഭവം.
കുടുംബവസ്തുവിൽ സ്ഥിതിചെയ്യുന്ന കിണറ്റിൽ നിന്നും കുടിവെള്ളം എടുക്കാൻ മോട്ടോർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജു ഇളയ സഹോദരൻ അനിൽ കുമാറിനെ കത്തികൊണ്ട് കുത്തിയത്. നട്ടെല്ലിന്‍റെ കശേരുവിന് കുത്തേറ്റ അനിൽകുമാർ അരക്ക് താഴെ തളർന്ന് കിടപ്പിലാണ്. പിഴത്തുക അനിൽകുമാറിന് നൽകാനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.