Posted On
date_range Updated On
date_range മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മണിമല: മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഭാഗത്ത് വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടുകൂടി മുൻ ഭാര്യയും അമ്മയും താമസിക്കുന്ന വീട്ടിൽ കല്ലുമായി അതിക്രമിച്ചുകയറി അസഭ്യം പറയുകയും ചികിത്സയിൽ കിടന്നിരുന്ന അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. മർദനത്തിൽ അമ്മക്ക് സാരമായ പരിക്കുണ്ട്.
മുൻ ഭാര്യയെ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മണിമല സ്റ്റേഷൻ എസ്.ഐ അനിൽകുമാർ പി.എം., സി.പി.ഒമാരായ ഷിഹാസ് പി. ജബ്ബാർ, ഗോപകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.