ഗാന്ധിനഗർ: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസണെയാണ് (37) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ദമ്പതികൾ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. യുവതി ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് ഗാന്ധിനഗര്‍ പൊലീസിൽ പരാതിനല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് വധശ്രമത്തിൽ കലാശിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐ അഫ്സൽ, എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ സമീർ, വിജയലാല്‍ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്. യുവതിയെ കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.