വെ​ള്ളൂ​ർ പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി പു​ഴ​യോ​ര​ത്തേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

തലയോലപ്പറമ്പിൽ ലോറി പുഴയിലേക്ക്​ മറിഞ്ഞു

ത​ല​യോ​ല​പ്പ​റ​മ്പ്: നി​യ​ന്ത്ര​ണം​വി​ട്ട്​ ടി​പ്പ​ർ ലോ​റി പു​ഴ​യി​ലേ​ക്ക്​ മ​റി​ഞ്ഞു. ലോ​റി ഓ​ടി​ച്ചി​രു​ന്ന മ​റ​വ​ൻ​തു​രു​ത്ത് ആ​ലും​ചു​വ​ട് സ്വ​ദേ​ശി സി​ബി (40) നി​സ്സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ലെ പാ​റ​യ്ക്ക​ൽ ഭാ​ഗ​ത്ത് റോ​ഡ് പു​ഴ​യി​ലേ​യ്ക്കി​ടി​ഞ്ഞ ഭാ​ഗ​ത്താ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​യി​രു​ന്നു അ​പ​ക​ടം. പു​ഴ​യോ​ര​ത്തേ​ക്കാ​ണ്​ ലോ​റി വീ​ണ​ത്.

വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഒ​രു​​ഭാ​ഗം പു​ഴ​യി​ലേ​ക്ക് 1ഇ​ടി​ഞ്ഞു​താ​ണ നി​ല​യി​ലാ​യി​രു​ന്നു. റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഇ​തു​വ​ഴി ഭാ​ര​വ​ണ്ടി​ക​ളൊ​ന്നും വ​രാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ൽ​നി​ന്ന് താ​ഴേ​ക്ക് മ​റി​ഞ്ഞ ലോ​റി വെ​ള്ള​ത്തി​ലേ​ക്ക്​ പ​തി​ക്കാ​തി​രു​ന്ന​ത് അ​പ​ക​ട​മൊ​ഴി​വാ​ക്കി. ലോ​റി ​വെ​ള്ള​ത്തി​ലേ​ക്ക്​ മ​റി​യാ​തി​രി​ക്കാ​ൻ ഫ​യ​ർ ഫോ​ഴ്സ് വ​ടം​കെ​ട്ടി​നി​ർ​ത്തി.

Tags:    
News Summary - lorry overturned in the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.