പൊൻകുന്നം: രാത്രി വൈകി കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും എത്തുന്ന യാത്രക്കാർക്ക് പാലായിലെത്താൻ വഴി തുറന്ന് കെ.എസ്.ആർ.ടി.സി.രാത്രി 10.10ന് കാഞ്ഞിരപ്പള്ളിയിൽനിന്ന് പൊൻകുന്നം, പൈക വഴിയാണ് പാലായിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 11ന് ഈ സർവിസ് പാലായിൽ എത്തും.
നിലവിൽ പൊൻകുന്നം ഭാഗത്തുനിന്ന് രാത്രി 8.45ന് ശേഷം പൈക, പാലാ ഭാഗത്തേക്ക് ബസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. ഓട്ടോയെയും മറ്റു വാഹനങ്ങളെയും ആശ്രയിച്ചായിരുന്നു യാത്ര.
സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സർവിസ് ആരംഭിച്ചിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട വഴിയും നിലവിൽ സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.