ഹ​രി​ത​വി​ദ്യാ​ല​യം വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ​യി​ൽ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ അ​ക്ക​ര​പ്പാ​ടം

ഗ​വ.​യു.​പി.​സ്കൂ​ളി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡ് ന​ൽ​കു​ന്നു

കൈറ്റ് ഹരിതവിദ്യാലയം: അക്കരപ്പാടം ഗവ. യു.പി സ്കൂളിന്​ മികച്ച നേട്ടം

കോ​ട്ട​യം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മി​ക​വു​ക​ൾ പ​ങ്കു​വെ​ക്കാ​ൻ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ച്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ജു​ക്കേ​ഷ​ൻ (കൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച രാ​ജ്യ​ത്തെ ഏ​ക വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ ​ആ​യ 'കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0' ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കോ​ട്ട​യം ജി​ല്ല​ക്ക് മി​ക​ച്ച നേ​ട്ടം. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ അ​ക്ക​ര​പ്പാ​ടം ഗ​വ. യു.​പി സ്കൂ​ൾ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി. ട​ര്‍ഫോ​ടു​കൂ​ടി​യ ഫു​ട്​​ബാ​ള്‍ ഗ്രൗ​ണ്ട്, ഓ​ഡി​റ്റോ​റി​യം, സൈ​ക്കി​ള്‍ പാ​ര്‍ക്കി​ങ്​ ഷെ​ഡ്, ഡൈ​നി​ങ്​ ഹാ​ള്‍ തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്കൂ​ള്‍ പൊ​തു​സ​മൂ​ഹ​വും സ്കൂ​ളും ഒ​ന്നി​ച്ചാ​ല്‍ എ​ന്തൊ​ക്കെ സാ​ധ്യ​മാ​കും എ​ന്ന​തി​നെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കി​യ മി​ക​വു​ക​ളാ​ണ് സ്കൂ​ളി​നെ അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. 50,000 രൂ​പ​യും ശി​ൽ​പ്പ​വു​മാ​ണ് സ്കൂ​ളി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്തെ 825 സ്കൂ​ളു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 86 സ്കൂ​ളു​ക​ളാ​ണ് 'കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0'യു​ടെ ആ​ദ്യ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്. 26 സ്കൂ​ളു​ക​ൾ ര​ണ്ടാം റൗ​ണ്ടി​ൽ എ​ത്തി. ര​ണ്ടു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഷോ​യു​ടെ ഭാ​ഗ​മാ​യ​ത്.

Tags:    
News Summary - Kite Green School: A great achievement for Akkarapadam Govt. UP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.