ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്​: യു​വാ​വ്​ അ​റ​സ്റ്റി​ൽ

ചി​ങ്ങ​വ​നം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ട​വാ​തൂ​ര്‍ ക​ള​ത്തി​പ്പ​ടി പാ​റ​യ്ക്ക​ല്‍ പി.​ബി. അ​ജ​യ്​​യെ​യാ​ണ്(27) ചി​ങ്ങ​വ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ള്‍ട്ട​യി​ലെ റി​സോ​ര്‍ട്ടി​ല്‍ ഡ്രൈ​വ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ഒ​ന്ന​ര ല​ക്ഷ രൂ​പ വീ​ത​മാ​ണ്​ പ​ല​രി​ൽ​നി​ന്നാ​യി ഇ​യാ​ൾ ​ ത​ട്ടി​യെ​ടു​ത്ത​ത്.

കു​ഴി​മ​റ്റം സ്വ​ദേ​ശി​യി​ല്‍നി​ന്ന്​ 2021 ഒ​ക്ടോ​ബ​റി​ല്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ വാ​ങ്ങി​യ കേ​സി​ലാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജി​ല്ല​യി​ല്‍ മ​റ്റ് ര​ണ്ടു പേ​രി​ല്‍നി​ന്നും സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ല്‍ മ​റ്റൊ​രു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ചി​ങ്ങ​വ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Job promise fraud: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.