ഇസ്രായേൽ ടൂറിസം ഡയറക്ടർ സമ്മി യാഹിയയും കുടുംബവും കുമരകത്തെത്തിയപ്പോൾ
Posted On
date_range Updated On
date_range മൂന്നാം വട്ടവും ഇസ്രായേൽ ടൂറിസം ഡയറക്ടറും പത്നിയും കുമരകത്ത്
കോട്ടയം: ഗ്രാമീണ നന്മ തൊട്ടറിയാൻ ഇസ്രായേൽ ടൂറിസം ഡയറക്ടറും പത്നിയും വീണ്ടും കുമരകത്ത്. ഇസ്രായേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ - ഫിലിപ്പീൻസ് ഡയറക്ടർ സമ്മി യാഹിയയും ഭാര്യ സൊഹദ് യാഹിയയുമാണ് കുഞ്ഞുമായി കുമരകത്തെത്തിയത്. മൂന്നാം തവണയാണ് ഇവർ ഇവിടെയെത്തുന്നത്.
ഇരുവരെയും ഉത്തരവാദിത്ത ടൂറിസം ജില്ല കോഡിനേറ്റർ ഭഗത് സിങ് സ്വീകരിച്ചു. ഇവരുടെ സന്ദർശനം ജനകീയ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.