representational image
Posted On
date_range Updated On
date_range കറുകച്ചാലിൽ നിരീക്ഷണകാമറ പദ്ധതിയുമായി ജില്ല പഞ്ചായത്ത്
കറുകച്ചാൽ: മൂന്നുവർഷം മുമ്പ് നടപ്പാകാതെപോയ നിരീക്ഷണകാമറ പദ്ധതിയുമായി വീണ്ടും ജില്ല പഞ്ചായത്ത്. അത്യാധുനിക രീതിയിലുള്ള ആറ് നിരീക്ഷണ കാമറകൾ പുതുതായി സ്ഥാപിക്കാനാണ് തീരുമാനം. കറുകച്ചാൽ കേന്ദ്രീകരിച്ച് വാഴൂർ റോഡിലും മണിമല റോഡിലും മല്ലപ്പള്ളി റോഡിലുമായിരിക്കും പുതിയ കാമറകൾ സ്ഥാപിക്കുന്നത്.
നെത്തല്ലൂർ കവലയിൽ കോട്ടയം റോഡിലും വാഴൂർ റോഡിലും കറുകച്ചാലിൽനിന്നുള്ള റോഡിലും കാമറകൾ സ്ഥാപിക്കും. പ്രധാന റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾ നിരീക്ഷിക്കുകയാണ് ലക്ഷ്യം.
പകൽപോലെ രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറകൾക്ക് കഴിയും. പൊലീസ് സ്‌റ്റേഷനിൽ സ്ഥാപിക്കുന്ന മുറിയിലെ സ്‌ക്രീനുകളിലൂടെയാകും നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.